Wednesday, April 8, 2009

ഷൂവേറു ക്ളബില്‍ ഇന്‍ഡ്യയും - ജെര്‍ണ്ണയില്‍ സിങ്ങിന്റെ നല്ല കാലം

ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി.
അമേരിക്കയോടും, ചൈനയോടുമൊപ്പം ഷൂവേറു ക്ളബില്‍ ഇന്‍ഡ്യയും..
U.N-ല്‍ അംഗമാകാന്‍ സാധിച്ചില്ലെങ്കിലും നമുക്ക് ഇത് വളരെ പെട്ടന്നു നേടുവാന്‍ സാധിച്ചു.
ഇതിനു കാരണഹേതുവായ, ഇന്‍ഡ്യയുടെ പേരു വീണ്ടും അന്താരാഷ്ട്ര വേദികളില്‍ എത്തിച്ച ജെര്‍ണ്ണയില്‍ സിങ്ങിനു പ്രത്യേക പുരസ്കാരം നല്‍കുവാനെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തയാറാവണം. (സ്വന്തം മന്ത്രിക്കിട്ടാണ് എറിഞ്ഞെങ്കില്‍ പോലും).

അടുത്ത ഒളിമ്പിക്സിനു ഷൂവേറു മത്സരം നടത്താന്‍ അന്താരാഷ്ട്ര ഒളിമ്പ്ക്സ് കമ്മറ്റി തീരുമാനിച്ചാല്‍ ഇന്‍ഡ്യക്കു ഒരു മെഡല്‍ പ്രതീക്ഷ..... ലോകമാകമാനം ഇതു വരെ നടന്ന 3 മത്സരങ്ങള്‍ പരിശോദിച്ചാല്‍ മൂന്ന് പേരുടെയും ഉന്നം പിഴച്ചതായി കാണാം.. എങ്കിലും ഇറാക്കി മാധ്യമപ്രവര്‍ത്തകനായ മുദാന്താ-അല്‍ സെയിദിയാണ് ഉന്നത്തിലും ക്രിത്യതയിലും മുന്‍പില്‍ നില്‍ക്കുന്ന ആ‍ള്‍ , രണ്ടാം സ്ഥാനം നമ്മുടെ സ്വന്തം ജര്‍ണയില്‍ സിങ്ങിന്.അതു കൊണ്ട് ഇന്‍ഡ്യക്ക് ഒരു വെള്ളി ഉറപ്പ്.കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് ഇതു വ്യാപിച്ചാല്‍ ജര്‍ണയില്‍ സിങ്ങിന് കൂടുതല്‍ വിയര്‍പ്പ് ഒഴുക്കേണ്ടി വരും.

കഴിഞ്ഞ മത്സരങ്ങളുടെ ഹൈലൈറ്റ്സ് - താഴെ







ഈ വീഡിയോകളില്‍ നിന്നും മനസ്സിലാകുന്ന ഒരു കാര്യം. 3 പേരും കൂടുതല്‍ പരിശീലനത്തിനു വിധേയരാകേണ്ടതുണ്ട്...

എന്തായാലും മുദാന്താ-അല്‍ സെയിദിക്ക് ഒരു കാര്യത്തില്‍ അഭിമാനിക്കാം.. ഷൂവേറു മത്സരം/ അല്ലങ്കില്‍ ഈ പ്രത്യേക കലാപരിപാടിയുടെ പിതാവായി അങ്ങു ലോകത്തില്‍ അറിയപ്പെടും.

അമേരിക്കന്‍ സാമ്രാജ്യ വിരുദ്ധ ശക്തികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിളെ P.S.C പരീക്ഷകളില്‍ ഈ ചോദ്യം ഉറപ്പ്....

ജഗദീഷ് ടൈറ്റ്ലര്‍ക്കെതിരെ ജര്‍ണയില്‍ സിങ്ങെങ്ങാനും മത്സരിക്കുമൊ അവോ??? കാത്തിരുന്നു കാണാം.

1 comment:

മത്തായിച്ചന്‍ said...

ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി.
അമേരിക്കയോടും, ചൈനയോടുമൊപ്പം ഷൂവേറു ക്ളബില്‍ ഇന്‍ഡ്യയും..
U.N-ല്‍ അംഗമാകാന്‍ സാധിച്ചില്ലെങ്കിലും നമുക്ക് ഇത് വളരെ പെട്ടന്നു നേടുവാന്‍ സാധിച്ചു.
ഇതിനു കാരണഹേതുവായ, ഇന്‍ഡ്യയുടെ പേരു വീണ്ടും അന്താരാഷ്ട്ര വേദികളില്‍ എത്തിച്ച ജെര്‍ണ്ണയില്‍ സിങ്ങിനു പ്രത്യേക പുരസ്കാരം നല്‍കുവാനെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തയാറാവണം.